ഐസൊലേഷൻ വാർഡിൽ രോഗികൾ തൂങ്ങിമരിച്ച സംഭവം; അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറി ഇന്ന് റിപ്പോർട്ട് നൽകും

സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതരെ ആരോഗ്യമന്ത്രി കെ കെ ശൈലജ ശാസിച്ചു. ഓഫീസിലേയ്ക്ക് വളിച്ചുവരുത്തിയാണ് ആരോഗ്യമന്ത്രി ശാസിച്ചത്.

Update: 2020-06-11 07:15 GMT

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ രോഗികൾ തൂങ്ങിമരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറി ഇന്ന് ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് നൽകും. തിരുവനന്തപുരം സ്വദേശികളായ സജികുമാർ, മുരുകേശൻ എന്നിവരാണ് ഐസൊലേഷൻ വാർഡിൽ ആത്മഹത്യചെയ്തത്. 

സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതരെ ആരോഗ്യമന്ത്രി കെ കെ ശൈലജ ശാസിച്ചു. ഓഫീസിലേയ്ക്ക് വളിച്ചുവരുത്തിയാണ് ആരോഗ്യമന്ത്രി ശാസിച്ചത്. സംഭവത്തിന് പിന്നാലെ മെഡിക്കൽ കോളജ് സൂപ്രണ്ടിനെയും ആർഎംഒയെയും ഓഫീസിലേയ്ക്ക് വിളുച്ചുവരുത്തി വിശദീകരണം തേടുകയും അതൃപ്തി അറിയിക്കുകയുമായിരുന്നു.

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ സാന്നിധ്യത്തിലാണ് മന്ത്രി ശാസനാ സ്വരത്തിൽ സംസാരിച്ചത്. ഒപ്പം സംഭവത്തിൽ അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി. കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

Tags: