ഭക്ഷണവും കൂലിയും കിട്ടുന്നില്ലെന്ന് പരാതിപ്പെട്ട അതിഥി തൊഴിലാളിക്ക് മര്‍ദനം;തൊഴില്‍ ഉടമ അറസ്റ്റില്‍

ഉത്തര്‍പ്രദേശ് സ്വദേശി കൗശലേന്ദ്ര പാണ്ഡെക്കാണ് മര്‍ദ്ദനമേറ്റത്. ഇയാള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. എറണാകുളം ബ്രൈറ്റ് ഏജന്‍സിയുടെ കീഴില്‍ സെക്യൂരിറ്റി ജോലി ചെയ്തു വരികയായിരുന്നു കൗശലേന്ദ്ര പാണ്ഡെ

Update: 2020-04-01 12:37 GMT

കൊച്ചി: ഭക്ഷണവും കൂലിയും കിട്ടുന്നില്ലെന്ന് പരാതിപ്പെട്ട അതിഥി തൊഴിലാളിയെ മര്‍ദിച്ചെന്ന പരാതിയില്‍ സ്ഥാപന ഉടമയെ പോലിസ് അറസ്റ്റു ചെയ്തു.ഉത്തര്‍പ്രദേശ് സ്വദേശി കൗശലേന്ദ്ര പാണ്ഡെക്കാണ് മര്‍ദ്ദനമേറ്റത്. ഇയാള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. എറണാകുളം ബ്രൈറ്റ് ഏജന്‍സിയുടെ കീഴില്‍ സെക്യൂരിറ്റി ജോലി ചെയ്തു വരികയായിരുന്നു കൗശലേന്ദ്ര പാണ്ഡെ. ദിവസങ്ങളായി ഭക്ഷണവും വെള്ളവും ശമ്പളവും ലഭിക്കാത്തതിനെ തുടര്‍ന്ന് ലേബര്‍ ഓഫിസില്‍ പരാതിപ്പെടുകയായിരുന്നു.

തുടര്‍ന്ന് എറണാകുളം രണ്ടാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അഭി സെബാസ്റ്റ്യന്‍ ഇടപെടുകയും ഭക്ഷണവും ശമ്പളവും നല്‍കുവാന്‍ ഉടമക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.തുടര്‍ന്ന് തൊഴില്‍ വകുപ്പില്‍ പരാതി പറഞ്ഞു എന്ന കാരണത്താലാണ് ഉടമ കൗശലേന്ദ്ര പാണ്ഡയെ മര്‍ദിച്ചത്. ജില്ലാ ലേബര്‍ ഓഫീസര്‍ (ഇ ) വി ബി ബിജുവിന്റെ നിര്‍ദേശപ്രകാരം അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ പോലിസില്‍ പരാതികൊടുക്കുകയും എളമക്കര പോലിസ് സെക്യൂരിറ്റി ഏജന്‍സി ഉടമയെ ദേശീയ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

Tags:    

Similar News