മാര്‍ജ്ജിന്‍ ഫ്രീ സൂപ്പര്‍മാര്‍ക്കറ്റില്‍ അമിത വില; 143 കിലോ പച്ചക്കറി പിടിച്ചെടുത്തു

സൂപ്പര്‍ മാര്‍ക്കറ്റ് ഉടമക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ടും നല്‍കി. പിടിച്ചെടുത്ത 143 കിലൊ പച്ചക്കറി സമൂഹ അടുക്കളക്ക് നല്‍കും.

Update: 2020-03-30 16:42 GMT

മാള(തൃശൂര്‍): ലോക്ക് ഡൗണ്‍ മുതലെടുത്ത് പച്ചക്കറി വിലകൂട്ടി വില്‍പ്പന നടത്തിയ മാര്‍ജിന്‍ ഫ്രീ സൂപ്പര്‍മാര്‍ക്കറ്റിനെതിരേ നടപടി. വെള്ളാങ്കല്ലൂര്‍ ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന സീഷോര്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിനെതിരേയാണ് തഹസില്‍ദാര്‍ നടപടിയെടുത്തത്. വില കൂട്ടി വില്‍പ്പന നടത്തിയത് തെളിഞ്ഞതിനെ തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റിലെ 143 കിലോ പച്ചക്കറി പിടിച്ചെടുത്തു.

സൂപ്പര്‍ മാര്‍ക്കറ്റ് ഉടമക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ടും നല്‍കി. ഇവിടെ നിന്നും പിടിച്ചെടുത്ത 143 കിലൊ പച്ചക്കറി സമൂഹ അടുക്കളക്ക് നല്‍കും.

സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒരുഉപഭോക്താവ് ഇക്കഴിഞ്ഞ ചൊവ്വാഴ്ചഒരു കിലൊ തക്കാളി വാങ്ങി. വിലവിവര പട്ടികയില്‍ രേഖപ്പെടുത്തിയ പ്രകാരം 45 രൂപ കൊടുത്തു. എന്നാല്‍ ബില്‍ കൗണ്ടറിലിരുന്നയാള്‍ തൊണ്ണൂറ് രൂപ വേണമെന്ന് പറഞ്ഞതിനാല്‍ തൊണ്ണൂറ് രൂപയും കൊടുത്ത്ബില്ലും വാങ്ങി.

വില വിവര പട്ടികയില്‍ രേഖപ്പെടുത്തയതിനേക്കാല്‍ വിലിയീടാക്കിയെന്ന് കാണിച്ച് സിവില്‍ സപ്ലൈസ് വകുപ്പിന് പരാതിയും നല്‍കി.പരാതിയുടെഅടിസ്ഥാനത്തില്‍ ഇന്നലെ മുകുന്ദപുരം തഹസില്‍ദാര്‍ എം ജെ മധുസൂദനന്‍,താലൂക്ക് സപ്ലൈ ഓഫിസര്‍ എസ് കമറുദ്ദീന്‍, വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിഎം ജെ ഷാജി എന്നിവര്‍ നടത്തിയ പരിശോധനയില്‍ പച്ചക്കറി സാധനങ്ങള്‍ക്ക് ഇരട്ടി വില ഈടാക്കുന്നതായി ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്ന് 143 കിലോഗ്രാം പച്ചക്കറി പിടിച്ചെടുത്തു.നെല്ലായി വയലൂര്‍ കുറിച്ചടത്ത് വീട്ടില്‍ രാമചന്ദ്രന്റെ പേരിലാണ് കടയുടെ ലൈസന്‍സ്.തുടര്‍ നടപടികള്‍ കലക്ടറുടെ തീരുമാനമനുസരിച്ചായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

Tags:    

Similar News