കൊവിഡ്-19: പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളും, പോസ്റ്റ് ഓഫിസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളും അടച്ചിടും
ആലുവ, ആലപ്പുഴ, കൊച്ചി, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളിലെ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളും ചെങ്ങന്നൂര്‍, കട്ടപ്പന, ഒലവക്കോട്, നെന്മാറ, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങളുമാണ്് മാര്‍ച്ച് 31 വരെ അടച്ചിടുന്നത്
കൊച്ചി : കൊവിഡ്-19 രോഗ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളും, പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളും അടച്ചിടുമെന്ന് കൊച്ചി റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.ആലുവ, ആലപ്പുഴ, കൊച്ചി, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളിലെ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളും ചെങ്ങന്നൂര്‍, കട്ടപ്പന, ഒലവക്കോട്, നെന്മാറ, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളുമാണ്് മാര്‍ച്ച് 31 വരെ അടച്ചിടുന്നത്.