അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കിയില്ല; പെരുമ്പാവൂരില്‍ ഒരാള്‍ അറസ്റ്റില്‍

പെരുമ്പാവൂര്‍ കാരോത്തുകുടി ഇബ്രാഹിമിനെയാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ സ്വകാര്യ ആശുപത്രീക്ക് സമീപമുള്ള ഇയാളുടെ കെട്ടിടത്തില്‍ 42 അതിഥി തൊഴിലാളികളാണ് താമസിച്ചിരുന്നത്. മൂന്ന് ദിവസമായി ഇയാള്‍ ഇവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ നല്‍കിയില്ലെന്നാണ് പരാതി. ഇതന്വേഷിച്ച പോലിസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Update: 2020-04-04 11:58 GMT

കൊച്ചി: കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിരിക്കുന്ന സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കാത്തതുമായി ബന്ധപ്പെട്ട് പെരുമ്പാവൂരില്‍ ഒരാരാളെ പോലിസ് അറസ്റ്റു ചെയ്തു.പെരുമ്പാവൂര്‍ കാരോത്തുകുടി ഇബ്രാഹിമിനെയാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ സ്വകാര്യ ആശുപത്രീക്ക് സമീപമുള്ള ഇയാളുടെ കെട്ടിടത്തില്‍ 42 അതിഥി തൊഴിലാളികളാണ് താമസിച്ചിരുന്നത്. മൂന്ന് ദിവസമായി ഇയാള്‍ ഇവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ നല്‍കിയില്ലെന്നാണ് പരാതി. ഇതന്വേഷിച്ച പോലിസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എപ്പിഡമിക് ഡിസീസസ്-2020 ഓര്‍ഡിനന്‍സ് പ്രകാരമാണ് നടപടി. ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത ആവിശ്യമാണന്നും, ആയതിനാല്‍ നിരോധനാജ്ഞയും, തുടര്‍ന്നുള്ള ലോക്ക് ഡൌണും കര്‍ശനനായി ജില്ലയില്‍ നടപ്പിലാക്കുമെന്നും ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു.

Tags: