അടിയന്തര സേവനവുമായി അഗ്‌നിരക്ഷാ സേനയുടെ കണ്‍ട്രോള്‍ റൂം

അടിയന്തര ആംബുലന്‍സ് സേവനം, ലോക്ക്ഡൗണില്‍ ഒറ്റപ്പെട്ടുപോയ വയോജനങ്ങള്‍ക്ക് ഭക്ഷണസാധനങ്ങളും മരുന്നുകളും എത്തിച്ചുനല്‍കുക, ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ഭക്ഷണമെത്തിക്കുക, ലോക്ക്ഡൗണുമായി ബന്ധപ്പെട്ട മറ്റ് അടിയന്തിര സേവനങ്ങള്‍ എന്നിവയാണ് ലഭിക്കുക.

Update: 2020-04-01 12:42 GMT

കോഴിക്കോട്: ലോക്ക്ഡൗണ്‍ കാലയളവില്‍ പൊതുജനങ്ങള്‍ക്ക് അടിയന്തര സേവനം ലഭ്യമാക്കുന്നതിനായി ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പിന്റെ കണ്‍ട്രോള്‍ റൂം. അടിയന്തര ആംബുലന്‍സ് സേവനം, ലോക്ക്ഡൗണില്‍ ഒറ്റപ്പെട്ടുപോയ വയോജനങ്ങള്‍ക്ക് ഭക്ഷണസാധനങ്ങളും മരുന്നുകളും എത്തിച്ചുനല്‍കുക, ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ഭക്ഷണമെത്തിക്കുക, ലോക്ക്ഡൗണുമായി ബന്ധപ്പെട്ട മറ്റ് അടിയന്തിര സേവനങ്ങള്‍ എന്നിവയാണ് ലഭിക്കുക.

ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പരായ 101 ലോ കണ്‍ട്രോള്‍ റൂം നമ്പരായ 0495 2321654 ലോ ബന്ധപ്പെടാം. ജില്ലയിലെ ഏത് ഫയര്‍ ആന്റ് റെസ്‌ക്യൂ സ്‌റ്റേഷനില്‍ ബന്ധപ്പെട്ടാലും സേവനം ലഭ്യമാകും. ഫയര്‍ ആന്റ് റെസ്‌ക്യൂ വകുപ്പിലെ സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍, സേഫ്റ്റി ബീറ്റ് ഓഫീസര്‍മാര്‍ എന്നിവരെയും ബന്ധപ്പെടാം. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി രോഗവ്യാപന സാധ്യതയുള്ള വിവിധസ്ഥലങ്ങള്‍ അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വകുപ്പ് തുടര്‍ന്നുവരുന്നുതായി റീജ്യണല്‍ ഫയര്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04952323191. 

Tags: