കൊവിഡ് 19: ഡിജിറ്റല്‍ കണ്‍സള്‍ട്ടേഷന്‍ ഉള്‍പ്പെടെ പുതിയ നിര്‍ദേശങ്ങളുമായി ഐഎംഎ

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നത തല യോഗത്തിലാണ് ഐഎംഎ തങ്ങളുടെ നിലപാട് സര്‍ക്കാരിനെ അറിയിച്ചത്.

Update: 2020-03-18 04:23 GMT
തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധ മൂന്നാം ഘട്ടത്തിലേക്ക് കടക്കാനുള്ള സാധ്യത വിലയിരുത്തിക്കൊണ്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഡിജിറ്റല്‍ കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സര്‍ക്കാരിന് നല്‍കി. മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ട് കൊവിഡ് 19 തിന് എതിരെ അവബോധം നടത്തുവാനും, കൊവിഡ് 19 സ്‌ക്രീനിംഗ് ഉള്‍പ്പെടെയുള്ള പരിപാടികളില്‍ സഹകരിക്കാമെന്നും ഐഎംഎ സര്‍ക്കാരിനെ അറിയിച്ചു.

സ്വകാര്യ ആശുപത്രികളുടെ ജീവനക്കാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും ഐഎംഎയുടെ നേതൃത്വത്തില്‍ പരിശീലനവും നല്‍കും. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ സൗകര്യങ്ങള്‍ കൊവിഡ് 19 തിനായി പ്രത്യേകം ഏര്‍പ്പെടുത്തുവാനും ഐഎംഎ പ്രത്യേക പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നത തല യോഗത്തിലാണ് ഐഎംഎ തങ്ങളുടെ നിലപാട് സര്‍ക്കാരിനെ അറിയിച്ചത്.


Tags: