കൊവിഡ് ബാധിതന്റെ മൃതദേഹം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഖബറടക്കി

മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തില്‍ എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും പ്രദേശവാസികളായ സന്നദ്ധ പ്രവര്‍ത്തകരും ഖബറടക്കി.

Update: 2020-08-23 12:25 GMT

താമരശ്ശേരി: താമരശ്ശേരിയില്‍ കൊവിഡ് ബാധിച്ച് മരിച്ച അമ്മത് കോയയുടെ മയ്യിത്ത് മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തില്‍ എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും പ്രദേശവാസികളായ സന്നദ്ധ പ്രവര്‍ത്തകരും ഖബറടക്കി. താഴെപരപ്പന്‍ പൊയില്‍ കുണ്ടച്ചാലില്‍ അമ്മദ് കോയ എന്ന ബാവ (63) ആണ് കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ബാധിച്ചു മരിച്ചത്.


കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയായ ശേഷം പ്രതീക്ഷ ആംബുലന്‍സില്‍ വളണ്ടിയര്‍ നാസര്‍ മായനാടിന്റെ നേതൃത്വത്തില്‍ നാട്ടിലെത്തിച്ച മയ്യിത്ത് ബന്ധുക്കളുടെ ആവശ്യപ്രകാരം പോപുലര്‍ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരായ കെ കെ മുനീര്‍, ടി ടി മുനീര്‍, ജബ്ബാര്‍ മുക്കിലംമ്പാടി, പി അഹമ്മദ് കുട്ടി, കെ കെ അബ്ദുറഹിമാന്‍, കമ്മ്യൂണിറ്റി മെഡിക്കല്‍ പ്രതിനിധി പി കെ ഫാസില്‍ എന്നിവരും സാമൂഹ്യ പ്രവര്‍ത്തകനും ഹജ്ജ് ട്രൈനറുമായ സെയ്തലവി, അബ്ദുല്‍ റഹീം(സി എച്ച്് സെന്റര്‍)എന്നിവര്‍ രാത്രി 9 മണിയോടെ വട്ടക്കുണ്ട് മഹല്ല് ഖബര്‍സ്ഥാനില്‍ കബറടക്കി.

മഹല്ല് കമ്മിറ്റി സെക്രട്ടറി അബ്ദുല്‍റഷീദ് കെ കെ, എസ്ഡിപിഐ ജില്ലാ സെക്രട്ടറി സലീം കാരാടി, മഹല്ല് ഭാരവാഹികളായ കെ കെ അബ്ദുല്‍ ഖാദര്‍, കെ കെ അബ്ദുല്‍ മജീദ്, പോപ്പുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡന്റ് അനീസ് എന്നിവര്‍ നേതൃത്വം വഹിച്ചു. നിലവില്‍മഹല്ല് പരിധിയിലെ മുഴുവന്‍ പ്രദേശങ്ങളും കണ്ടയ്‌മെന്റ് സോണിലാണ്.