തൃശൂര്‍ ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

Update: 2020-09-28 18:39 GMT

തൃശൂര്‍: കൊവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം പുതുതായി കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയ പ്രദേശങ്ങള്‍: തിരുവില്വാമല ഗ്രാമപഞ്ചായത്ത് 10ാം വാര്‍ഡ് (കോലക്കാട്ട് കുന്ന റോഡ് സൈനബ, ഞാറത്തിങ്കല്‍ വീട് മുതല്‍ ഹനീഫ പരിയങ്ങാട്ട് വീട് ഉടമസ്ഥതയിലുള്ള സോഡ ഫാക്ടറി വരെ), കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് 8, 18 വാര്‍ഡുകള്‍, പാവറട്ടിഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡ് (മദര്‍തെരേസ റോഡ്), വല്ലച്ചിറ ഗ്രാമപഞ്ചായത്ത് 1ാം വാര്‍ഡ് (പെരിഞ്ചേരി മൂല മുതല്‍ തൊഴിലാളി നഗര്‍ വരെയുള്ള പ്രദേശം), കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡ് (ഇ പി മാരാര്‍ റോഡ്), കൊടുങ്ങല്ലൂര്‍ നഗരസഭ 21ാം ഡിവിഷന്‍, ഗുരുവായൂര്‍ നഗരസഭ 39ാം ഡിവിഷന്‍, കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡ് (പള്ളിക്കുളം), പറപ്പൂക്കരഗ്രാമപഞ്ചായത്ത് 15,16,17,18 വാര്‍ഡുകള്‍, അടാട്ട് ഗ്രാമപഞ്ചായത്ത് 6ാം വാര്‍ഡ് (തൃശൂര്‍-കുന്നംകുളം റോഡ്, രാമഞ്ചിറ സബ് ലെയിന്‍ തുടക്കം മുതല്‍ ചിറ്റത്ത് പറമ്പില്‍ ഗോപാലകൃഷ്ണന്റെ വീടുള്‍പ്പെടെ രവീന്ദ്രന്‍ കരിമ്പനക്കല്‍ വീട് വരെ), വരവൂര്‍ ഗ്രാമപഞ്ചായത്ത് 3ാം വാര്‍ഡ് (മുഴുവനായും, നിലവില്‍ ഭാഗികം), 4ാം വാര്‍ഡ് (തളി സെന്ററില്‍ ഉള്‍പ്പെട്ട പ്രദേശം), എറിയാട്ഗ്രാമപഞ്ചായത്ത് 9ാം വാര്‍ഡ് (തോരണത്ത് റോഡ് തെക്കുംഭാഗം മുതല്‍ മേത്തല കലുങ്ക് ഭാഗം വരെയുള്ള പ്രദേശം).

കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍:

തൃശൂര്‍ കോര്‍പ്പറേഷന്‍ 44ാംഡിവിഷന്‍, 29ാംഡിവിഷന്‍ ( ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ്, ഇക്കണ്ടവാര്യര്‍ റോഡ് മുതല്‍ തലോര്‍ റോഡ് വരെ), വള്ളത്തോള്‍നഗര്‍ ഗ്രാമപഞ്ചായത്ത് 8ാം വാര്‍ഡ്, കൊടകര ഗ്രാമപഞ്ചായത്ത് 1, 2 വാര്‍ഡുകള്‍, കുഴൂര്‍ ഗ്രാമപഞ്ചായത്ത് 12,14 വാര്‍ഡുകള്‍, അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് 4ാം വാര്‍ഡ്‌.



Tags:    

Similar News