രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ ആറ് ദിവസമായി ഇയാൾ സ്വയം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

Update: 2020-09-25 08:45 GMT

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആറ് ദിവസമായി ഇയാൾ സ്വയം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. ഇന്നലെ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

കൊവിഡ് സ്ഥിരീകരിച്ച വിവരം പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പ്രോട്ടോക്കോൾ പ്രകാരം ഡിഎംഒയെ അറിയിച്ചെങ്കിലും ആറ് ദിവസമായി സമ്പർക്കമില്ലാത്തതിനാൽ ചെന്നിത്തല നിരീക്ഷണത്തിൽ പോവേണ്ടതില്ലെന്ന് ഡിഎംഒ അറിയിച്ചതായാണ് രോഗം സ്ഥിരീകരിച്ച പേഴ്സണൽ സ്റ്റാഫ് അംഗം പറഞ്ഞത്.

Tags:    

Similar News