വെള്ളാങ്കല്ലൂരില്‍ ആന്റിജന്‍ പരിശോധനയില്‍ എട്ട് പേര്‍ക്ക് പോസിറ്റീവ്

Update: 2020-09-19 16:31 GMT

മാള: വെള്ളാങ്കല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇന്നലെ എഴുപത്തി ആറ് പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ എട്ട് പേരുടെ പരിശോധനാ ഫലം പോസിറ്റീവായി. രണ്ടാം വാര്‍ഡില്‍ 41 വയസ്സുള്ള പുരുഷന്‍, 31 വയസ്സുള്ള പുരുഷന്‍, ഒന്നര വയസ്സുള്ള ആണ്‍കുട്ടി, 32 വയസ്സുള്ള സ്ത്രീ, 32 വയസ്സുള്ള പുരുഷന്‍ എന്നിവര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. ഇവരെല്ലാവരും ഒരേ കുടുംബത്തില്‍പ്പെട്ടവരാണ്. 12 ാം വാര്‍ഡില്‍ 43 വയസ്സുള്ള പുരുഷന്‍ (ഇത് സമ്പര്‍ക്കത്തിലൂടെ). 20 ാം വാര്‍ഡില്‍ 73 വയസ്സുള്ള സ്ത്രീ, 21 ാം വാര്‍ഡില്‍ 31 വയസ്സുള്ളയാള്‍ എന്നിവരുടെ പരിശോധനാ. ഫലം പോസിറ്റീവായിരുന്നു. ഇവരെ ചികില്‍സക്കായി ആശുപത്രികളിലേക്ക് മാറ്റി.

Similar News