കൊവിഡ്: വയനാട്ടില്‍ 224 പേര്‍ കൂടി നിരീക്ഷണത്തില്‍

ഇന്ന് 285 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കിയിട്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച 7 പേര്‍ ഉള്‍പ്പെടെ 15 പേര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.

Update: 2020-05-30 13:13 GMT

കല്‍പറ്റ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് 224 പേരെ കൂടി പുതുതായി നിരീക്ഷണത്തില്‍. ജില്ലയില്‍ നിലവില്‍ 3772 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുന്ന 786 ആളുകള്‍ ഉള്‍പ്പെടെ 1282 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് 285 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കിയിട്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച 7 പേര്‍ ഉള്‍പ്പെടെ 15 പേര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.

ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 1796 ആളുകളുടെ സാംപിളുകളില്‍ 1548 എണ്ണത്തിന്റെ ഫലം ലഭിച്ചു. 1519 എണ്ണം നെഗറ്റീവാണ്. 243 സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 1833 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതില്‍ ഫലം ലഭിച്ച 1720 ഉം നെഗറ്റീവാണ്.



Tags: