ബന്ധുവായ പെണ്‍കുട്ടിയെ മൂന്നുവര്‍ഷമായി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ അഭിഭാഷകന്‍ അറസ്റ്റില്‍

Update: 2021-02-20 08:24 GMT

ആലപ്പുഴ: പോക്‌സോ കേസില്‍ അഭിഭാഷകന്‍ അറസ്റ്റിലായി. ആലപ്പുഴ ബാറിലെ അഭിഭാഷകന്‍ ഉമ ശങ്കറിനെ (54) യാണ് പുളിങ്കുന്ന് പോലിസ് അറസ്റ്റുചെയ്തത്. മങ്കൊമ്പ് സ്വദേശിയായ ഇയാള്‍ മൂന്നുവര്‍ഷമായി ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് അഭിഭാഷകന്‍ പിടിയിലായത്. പരാതി നല്‍കിയതോടെ മൂന്നുമാസമായി ഒളിവിലായിരുന്ന ഇയാളെ തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍നിന്നാണ് പിടികൂടിയത്.

Tags:    

Similar News