പത്തനംതിട്ടയിൽ രണ്ടുപേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു
ഇറ്റലിയിൽ നിന്നെത്തിയവരുടെ കുടുംബ സുഹൃത്തുക്കളാണിവർ. ഇതോടെ ജില്ലയിൽ ഏഴുപേർക്ക് കോറോണ സ്ഥിരീകരിച്ചു.
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ രണ്ടു പേർക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. കോഴഞ്ചേരിയിലെ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ കഴിയുന്നവർക്കാണ് രോഗബാധ. ഇറ്റലിയിൽ നിന്നെത്തിയവരുടെ കുടുംബ സുഹൃത്തുക്കളാണിവർ. ഇതോടെ ജില്ലയിൽ ഏഴുപേർക്ക് കോറോണ സ്ഥിരീകരിച്ചു. സംസ്ഥാനത്താകെ ഏട്ടു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയിൽ കനത്ത ജാഗ്രത തുടരുകയാണ്. എട്ട് മെഡിക്കൽ ടീമുകൾ രോഗബാധിത മേഖലയിൽ പരിശോധന നടത്തുന്നുണ്ട്. പൊതുപരിപാടികൾ മാറ്റിവയ്ക്കാൻ കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.