കൊറോണ: മുൻകരുതലിന് വേണ്ട അവശ്യസാധനങ്ങൾ സർക്കാർ സൗജന്യമായി നൽകണം- എസ്ഡിപിഐ
അഞ്ചു രൂപയുടെ മാസ്കിന് നാലും അഞ്ചും ഇരട്ടി അധിക വിലയ്ക്കാണ് വിൽക്കുന്നത്. ഇത്തരത്തിൽ കരിഞ്ചന്ത നടത്തുന്ന വ്യാപാരികളുടെ പേരിൽ നടപടി എടുക്കാൻ അധികൃതർ തയ്യാറാവണം.
പത്തനംതിട്ട: ജില്ലയിൽ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതലിന് വേണ്ട ലോഷൻ, മാസ്ക് തുടങ്ങിയ അവശ്യസാധനങ്ങൾ സർക്കാർ സൗജന്യമായി നൽകണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പരീക്ഷ നടക്കുന്ന സ്കൂളുകളിൽ വിദ്യാർത്ഥികൾ മാസ്ക് ധരിക്കാതെ പോകരുത് എന്നാണ് നിർദേശം. എന്നാൽ ഇവയുടെ ലഭ്യതക്കുറവും അമിത വില ഈടാക്കുന്നതും സാധാരണക്കാരെ ബുദ്ധിമുട്ടിച്ചിരിക്കുകയാണ്.
ജനങ്ങളുടെ സുരക്ഷ മുൻനിർത്തി സൗജന്യ വിതരണത്തിന് സർക്കാർ അടിയന്തരമായി ഇടപെടണം. അഞ്ചു രൂപയുടെ മാസ്കിന് നാലും അഞ്ചും ഇരട്ടി അധിക വിലയ്ക്കാണ് വിൽക്കുന്നത്. ഇത്തരത്തിൽ കരിഞ്ചന്ത നടത്തുന്ന വ്യാപാരികളുടെ പേരിൽ നടപടി എടുക്കാൻ അധികൃതർ തയ്യാറാകണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
എടിഎം ഉപയോഗിക്കുന്നവർ, മാർക്കറ്റിൽ പോകുന്നവർ, വ്യാപാരികൾ, മറ്റ് തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു. ജില്ലാ പ്രസിഡന്റ് അൻസാരി ഏനാത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റ് അംഗങ്ങളായ താജുദീൻ നിരണം, മുഹമ്മദ് അനീഷ്, റിയാഷ് കുമ്മണ്ണൂർ സംസാരിച്ചു.