കണ്‍സ്യൂമര്‍ഫെഡ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍

പൊതുജനങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കണം എന്ന ലക്ഷ്യത്തോടെയാണ് കണ്‍സ്യൂമര്‍ഫെഡ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ വര്‍ഷം തോറും നല്‍കുന്ന സാമ്പത്തിക സഹായം ഗണ്യമാണെന്നും അത് പൊതു ജനങ്ങളുടെ നികുതി പണത്തില്‍ നിന്നാണെന്നതില്‍ തര്‍ക്കമില്ലെന്നും വിവരാവകാശകമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി

Update: 2019-05-15 13:11 GMT

കൊച്ചി: കണ്‍സ്യൂമര്‍ഫെഡ് വിവരാവകാശ നിയമത്തിന് പരിധിയില്‍ വരുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് കണ്‍സ്യൂമര്‍ ഫെഡിന്റെ വാദം തള്ളിയാണ് കമ്മീഷന്റെ ഉത്തരവ്.പൊതുജനങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കണം എന്ന ലക്ഷ്യത്തോടെയാണ് കണ്‍സ്യൂമര്‍ഫെഡ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ വര്‍ഷം തോറും നല്‍കുന്ന സാമ്പത്തിക സഹായം ഗണ്യമാണെന്നും അത് പൊതു ജനങ്ങളുടെ നികുതി പണത്തില്‍ നിന്നാണെന്നതില്‍ തര്‍ക്കമില്ലെന്നും വിവരാവകാശകമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി.

കണ്‍സ്യൂമര്‍ഫെഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതും തീരുമാനമെടുക്കുന്നതും സര്‍ക്കാര്‍ നേരിട്ട് നിയമിക്കുന്ന മാനേജിങ് ഡയറക്ടറും മറ്റു ഉദ്യോഗസ്ഥവൃന്ദവും ആണ്. നയപരമായ തീരുമാനങ്ങളില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്നതാണ് ഡയറക്ടര്‍ ബോര്‍ഡില്‍ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തവരാണ്. സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായം പിന്‍വലിച്ചാല്‍ കണ്‍സ്യൂമര്‍ഫെഡിന്റെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാകും. ഒരു പക്ഷേ ഇല്ലായ്മയിലേക്ക് തന്നെ പോകും.അതിനാല്‍ സഹകരണ സ്ഥാപനം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സെന്‍ എം പോള്‍ ഉത്തരവില്‍ വ്യക്തമാക്കി.കണ്‍സ്യൂമര്‍ ഫെഡുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട വിവരങ്ങള്‍ 20 ദിവസങ്ങള്‍ക്കകം നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

Tags: