'ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ്' ; എസ് ഡി പി ഐ അംബേദ്കര്‍ സ്‌ക്വയര്‍ സംഘടിപ്പിച്ചു

Update: 2025-01-26 14:06 GMT

അമ്പലപ്പുഴ : സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ അംബേദ്കർ സ്ക്വയർ സംഘടിപ്പിച്ചു. ഞായറാഴ്ച്ച വൈകുന്നേരം വണ്ടാനം പള്ളിമുക്ക് ജങ്ഷനിൽ എസ്.ഡി.പി.ഐ സംസ്ഥാന പ്രവർത്തക സമിതി അംഗം ജോർജ് മുണ്ടക്കയം ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പാർട്ടി അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് ഇബ്രാഹീം വണ്ടാനം അധ്യക്ഷത വഹിച്ചു.


ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ് ആ ആത്മാവിനെ തകർത്തു കൊണ്ട് ഇന്ത്യയുടെ റിപബ്ലിക് മൂല്യങ്ങളെ ചവിട്ടിമെതിച്ചുകൊണ്ട് രാജ്യത്തെ സമ്പൂർണ ഹിന്ദുത്വ ഏകാധിപത്യ രാജ്യം ആക്കിമാറ്റാനാണ് സംഘ്പരിവാർ നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് ജോർജ് മുണ്ടക്കയം പറഞ്ഞു. അംബേദ്കറിനും അംബേദ്കറൈറ്റ് ചിന്താഗതിക്കും ഇന്ത്യയുടെ ഇന്നിന്റെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രസക്തിയേറെയുണ്ടെന്നും സാമൂഹിക നീതിയിൽ അധിഷ്ഠിതമായൊരു ഇന്ത്യയെ പടുത്തുഉയർത്താൻ ഈ രാജ്യത്തെ ബഹുസ്വര ജനങ്ങൾ ഒന്നിക്കേണ്ടതുണ്ട് എന്നും മതേതരവും സാഹോദര്യവും നിറഞ്ഞ രാജ്യ വീണ്ടെടുപ്പിന്, ഭരണകൂട ഭീകരതയെ തൃണവൽഗണിച്ച് അടിസ്ഥാന ജനതയെ തെരുവിൽ അണിനിരത്താൻ  എസ്ഡിപിഐ എന്നും മുന്നിൽ ഉണ്ടാവുമെന്നും ജോർജ് മുണ്ടക്കയം പറഞ്ഞു.

പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് AB ഉണ്ണി, പാർട്ടി ജില്ല കമ്മിറ്റി അംഗം ഫൈസൽ പഴയങ്ങാടി,മണ്ഡലം സെക്രട്ടറി സുനീർ കാക്കാഴം, പ്രമുഖ എഴുത്തുക്കാരനും സാഹിത്യ സാംസ്കാരിക പ്രവർത്തകനുമായ E ഖാലീദ് പുന്നപ്ര, കേരളാ മുസ്ലീം കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ജമാൽ പള്ളാത്തുരുത്തി, വിമൺസ് ഇന്ത്യ മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി രഹന നസീർ, സുധീർ കല്ലുപാലം എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.


 മഞ്ചേശ്വരം: 'ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ്' എന്ന സന്ദേശവുമായി റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി എസ് ഡി പി ഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച അംബേദ്കര്‍ സ്‌ക്വയര്‍ പരിപാടി ഭാഗമായി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൊസംഘടി ടൗണില്‍ നടന്ന പരിപാടി പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സമത്വവും നീതിയും മതനിരപേക്ഷതയും സാഹോദര്യവും പുലരുന്ന സമൂഹമായി നിലനില്‍ക്കാനും വളരാനും നമുക്ക് കഴിയണം. നമ്മുടെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് പൗരസമൂഹത്തിന്റെ ബാധ്യതയാണെന്ന് നാം തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ശരീഫ് പാവൂര്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് ഇക്ബാല്‍ ഹൊസങ്കടി, ജില്ലാ സെക്രട്ടറി അന്‍സാര്‍ ഗാന്ധി നഗര്‍, മണ്ഡലം സെക്രട്ടറി സബീര്‍ പോസോട്ട്, ട്രെഷറര്‍ താജു ഉപ്പള, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് ഹൊസംഘടി, മണ്ഡലം ജോയിന്റ് സെക്രട്ടറി സുബൈര്‍, കമ്മിറ്റി അംഗം മുസ്തഫ, അഷ്റഫ് ബഡാജെ തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം കമ്മിറ്റി അംഗം നാസര്‍ ബംബ്രാണ സ്വാഗതവും സലാം മഞ്ചേശ്വരം നന്ദിയും പറഞ്ഞു.



Tags: