മുല്ലപ്പള്ളിക്കെതിരെ എ, ഐ ഗ്രൂപ്പുകൾ രംഗത്ത്

കെപിസിസി രാഷ്ടീയകാര്യ സമിതി ഏകപക്ഷീയമായി റദ്ദാക്കിയെന്ന് ആരോപിച്ചാണ് മുല്ലപ്പള്ളിക്കെതിരെ ഗ്രൂപ്പുകൾ രംഗത്തെത്തിയിരിക്കുന്നത്.

Update: 2020-02-23 11:00 GMT

തിരുവനന്തപുരം: ഒരിടളവേളയ്ക്ക് ശേഷം ഗ്രൂപ്പിസം സജീവമായതോടെ കോൺഗ്രസ് രാഷ്ട്രീയം പൊട്ടിത്തെറിയിലേക്ക്. കെപിസിസി അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ എ, ഐ ഗ്രൂപ്പുകൾ രംഗത്തുവന്നു. കെപിസിസി രാഷ്ട്രീയകാര്യ സമിതി ഏകപക്ഷീയമായി റദ്ദാക്കിയെന്ന് ആരോപിച്ചാണ് മുല്ലപ്പള്ളിക്കെതിരെ ഗ്രൂപ്പുകൾ രംഗത്തെത്തിയിരിക്കുന്നത്.

വിമർശനങ്ങളെ മുല്ലപ്പള്ളി ഭയക്കുന്നത് എന്തിനെന്ന് ഗ്രൂപ്പുകൾ ചോദിക്കുന്നത്. മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യവുമായി ഹൈക്കമാന്റിനെ സമീപിക്കാനും ഗ്രൂപ്പ് നേതാക്കൾ നീക്കം നടത്തുന്നുണ്ട്.

Tags:    

Similar News