കൂട്ടിയിട്ട ഉള്ളിച്ചാക്കില്‍ വണ്ടി കയറി; സംഘര്‍ഷം

Update: 2019-12-09 09:46 GMT

പരപ്പനങ്ങാടി: തിരൂരങ്ങാടിയിലെ ചെമ്മാട്ടില്‍ കൂട്ടിയിട്ട ഉള്ളിച്ചാക്കില്‍ വണ്ടി കയറി സംഘര്‍ഷം. പരപ്പനങ്ങാടി റോഡില്‍ പത്തൂര്‍ നഴ്‌സിങ് ഹോസ്പിറ്റലിന് സമീപത്തെ പച്ചക്കറിക്കടയിലെ മുന്നിലുള്ള ഉള്ളി ചാക്കില്‍ കാറ് വന്നു കയറിയതാണ് സംഘര്‍ഷത്തിന് ഇടായാക്കിയത്.

തിരൂരങ്ങാടി മുന്‍സിപ്പല്‍ കൗണ്‍സിലറുടെതാണ് കാര്‍. റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ ഉള്ളി ചാക്കിൽ കയറി എന്ന് പറഞ്ഞാണ് കടയുടമയും കൗണ്‍സിലറും തമ്മില്‍ വാക്ക് തര്‍ക്കതിന് കാരണമായത്. മറ്റേത് പച്ചക്കറിയില്‍ കയറിയാലും പ്രശ്‌നമില്ലായിരുന്നെന്നും ഉള്ളി പൊന്നാണന്ന വാദം തര്‍ക്കത്തിലായി. കാര്യത്തിന്റെ ഗൗരവം കൂടിയതാടെ പോലിസെത്തി ഇരുവരേയും സ്‌റ്റേഷനില്‍ കൊണ്ട് പോയി. ഉള്ളി വിലയില്‍ മാത്രമല്ല ഇപ്പോള്‍ പ്രശ്‌നം സൃഷ്ടിക്കുന്നതെന്നും നാട്ടിലെ ക്രമസമാധാനവും തകര്‍ക്കുന്നുവെന്നന്നും പോലിസ് പറഞ്ഞു.