മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളനം; ആലപ്പുഴ ബീച്ചിലെ കടകളെല്ലാം അടച്ചിടാന്‍ പോലിസ് നിര്‍ദേശം; വിവാദം
ആലപ്പുഴ: മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളനം നടക്കുന്നതിനാല്‍ ആലപ്പുഴ ബീച്ചിലെ കടകളെല്ലാം അടച്ചിടാനുള്ള പോലിസ് നിര്‍ദേശം വിവാദത്തില്‍. വിഐപി സുരക്ഷയുടെ ഭാഗമായ സാധാരണനടപടി മാത്രമാണിതെന്ന് ജില്ലാ പോലിസ് മേധാവി എം.പി മോഹനചന്ദ്രന്‍ അറിയിച്ചു. എല്ലാ കടകളും പൂട്ടാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആര്‍ നാസറും പ്രതികരിച്ചു.
ആലപ്പുഴ ബീച്ചില്‍ കെപിഎംഎസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനത്തിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. ബീച്ചില്‍ 120 ഓളം കടകളുണ്ട്. ഇന്നലെ രാത്രിയിലാണ് സുരക്ഷ കാരണങ്ങളാല്‍ കടകള്‍ പൂട്ടണമെന്ന നിര്‍ദേശം വ്യാപാരികള്‍ക്ക് പോലിസ് നല്‍കിയത്. ഇസഡ് പ്ലസ് സുരക്ഷയുള്ള മുഖ്യമന്ത്രി പങ്കെടുക്കുന്നതിനാല്‍ സുരക്ഷയുടെ ഭാഗമായുള്ള സാധാരണ നടപടി മാത്രമാണെന്നും പോലിസ് വ്യക്തമാക്കി. 38 കടകള്‍ക്കാണ് നോട്ടീസ് നല്‍കിയത് . 11 കടകള്‍ ഗ്യാസ് ഉപയോഗിക്കുന്നവയാണ്.