കിഫ്ബിയില്‍ സമഗ്ര ഓഡിറ്റ് വേണം: ചെന്നിത്തല

ഭീമമായ തോതില്‍ സര്‍ക്കാര്‍ മുതല്‍മുടക്കും തിരിച്ചടവിന് സാമ്പത്തിക സഹായം നല്‍കേണ്ട വന്‍ ബാധ്യതയും ഉള്ളതിനാല്‍ സമ്പൂര്‍ണ്ണ പ്രവര്‍ത്തന ഓഡിറ്റ് അത്യാവശ്യമാണെന്നാണ് സിഎജിയുടെ നിലപാട്. എന്നാല്‍ കിഫ്ബി ആക്ടില്‍ സിഎജി ഓഡിറ്റിന് വ്യവസ്ഥയില്ലെന്നാണ് സര്‍ക്കാര്‍ വാദം.

Update: 2019-09-04 09:23 GMT

തിരുവനന്തപുരം: കിഫ്ബിയില്‍ സമഗ്ര ഓഡിറ്റ് വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് രമേശ് ചെന്നിത്തല കത്ത് നല്‍കി.

സിഎജി പലവട്ടം ആവശ്യപ്പെട്ടിട്ടും ഓഡിറ്റിന് അനുമതി നിക്ഷേധിച്ചതിന് തെളിവുണ്ട്. പ്രതിപക്ഷത്തിന്റെ ആശങ്ക ശരിവയ്ക്കുന്നതാണ് സിഎജിയുടെ നിരീക്ഷണമെന്നും രമേശ് ചെന്നിത്തല കത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കിഫ്ബിയുടെ സമഗ്ര ഓഡിറ്റിന് സിഎജിക്ക് അനുമതി നിഷേധിച്ച് സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയത്.

ഭീമമായ തോതില്‍ സര്‍ക്കാര്‍ മുതല്‍മുടക്കും തിരിച്ചടവിന് സാമ്പത്തിക സഹായം നല്‍കേണ്ട വന്‍ ബാധ്യതയും ഉള്ളതിനാല്‍ സമ്പൂര്‍ണ്ണ പ്രവര്‍ത്തന ഓഡിറ്റ് അത്യാവശ്യമാണെന്നാണ് സിഎജിയുടെ നിലപാട്. എന്നാല്‍ കിഫ്ബി ആക്ടില്‍ സിഎജി ഓഡിറ്റിന് വ്യവസ്ഥയില്ലെന്നാണ് സര്‍ക്കാര്‍ വാദം.

Tags:    

Similar News