ശംസുല്‍ ഉലമാ സമ്പൂര്‍ണ ജീവിതചരിത്രഗ്രന്ഥം പുറത്തിറങ്ങുന്നു
കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി എ നജീബ് മൗലവിയാണ് ഗ്രന്ഥകാരന്‍.
മലപ്പുറം: കേരളത്തിലെ എല്ലാവിഭാഗം പണ്ഡിതരുടെ ഗുരുവും വലിയ കര്‍മശാസ്ത്ര പണ്ഡിതരും അവിഭക്ത സമസ്തയുടെ മുഫ്തിയുമായിരുന്ന ശംസുല്‍ ഉലമാ അല്ലാമ: ഖുതുബി(റ)യുടെ സമ്പൂര്‍ണ ജീവചരിത്രഗ്രന്ഥം പുറത്തിറങ്ങുന്നു. കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി എ നജീബ് മൗലവിയാണ് ഗ്രന്ഥകാരന്‍.
അഹിബ്ബായ ചാരിറ്റബിള്‍ ആന്റ് എജ്യുക്കേഷനല്‍ ട്രസ്റ്റ് പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥം ഈമാസം 29ന് (റബീഉല്‍ അവ്വല്‍ 12) വൈകീട്ട് നാലുമണിക്ക് മമ്പാട് നടുവക്കാട് അസാസുല്‍ ഉലൂം കേന്ദ്രത്തില്‍ പ്രകാശനം ചെയ്യും. ജംഇയ്യത്തുല്‍ ഉലമാ നേതാക്കള്‍ക്ക് പുറമെ സുന്നി ജമാഅത്ത്, എസ് വൈ എഫ് സംസ്ഥാന- ജില്ലാ നേതാക്കളും മറ്റു പ്രമുഖരും സംബന്ധിക്കും.