വാണിജ്യ പാചകവാതകത്തിന് വീണ്ടും വില കൂട്ടി; ഈ വര്‍ഷം കൂടിയത് 303 രൂപ

Update: 2021-08-02 01:56 GMT

കൊച്ചി: വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന് വില വീണ്ടും കൂട്ടി. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യാവശ്യാര്‍ഥമുള്ള സിലിണ്ടറിന്റെ വിലയാണ് കൂട്ടിയത്. 19 കിലോ സിലിണ്ടറിന് 72.50 രൂപയാണ് കൂട്ടിയത്.

1,623 രൂപയാണ് പുതുക്കിയ വില. ഇതോടെ ഈ വര്‍ഷം ഇനിനകം വാണിജ്യ സിലിണ്ടറിന് 303 രൂപയാണ് കൂട്ടിയത്. അതേസമയം, ഗാര്‍ഹിഗാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

Tags:    

Similar News