ശഹീദ് ഷാന്‍ അനുസ്മരണ സംഗമം

സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.

Update: 2022-01-14 14:13 GMT

കൂറ്റനാട്: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ശഹീദ് ഷാന്‍ അനുസ്മരണ സംഗമം പാര്‍ട്ടി പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കൂറ്റനാട് സംഗമം ഓഡിറ്റേറിയത്തില്‍ നടത്തി. പരിപാടി സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ പ്രസിഡന്റ് ഷഹീര്‍ ചാലിപ്പുറം അധ്യക്ഷത വഹിച്ചു.

സംസ്ഥാന സമിതി അംഗം എസ് പി അമീറലി, ജില്ലാ ജനറല്‍ സെക്രട്ടറി അലവി മാഷ്, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി സിദ്ധിഖ് തോട്ടിന്‍കര, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഷിഹാബ് കൂറ്റനാട്, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് സക്കിര്‍ ഹുസൈന്‍, വിമണ്‍ ഇന്ത്യ മൂവ് മെസ് ജില്ലാ സെക്രട്ടറി സുലൈഖ റഷീദ്, മണ്ഡലം പ്രസിഡന്റ് ഇസ്മായില്‍, മണ്ഡലം സെക്രട്ടറി താഹിര്‍ കൂനംമൂച്ചി സംസാരിച്ചു.


Tags:    

Similar News