എബിവിപിയുടെ പരിപാടിക്ക് പങ്കെടുത്തില്ല; തിരുവനന്തപുരത്ത് കോളജ് വിദ്യാര്‍ഥിയ്ക്ക് മര്‍ദനം, ആറു പേര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു

Update: 2025-08-20 06:29 GMT

തിരുവനന്തപുരം: തിരുവനന്തപുരം ധനുവച്ചപുരം കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ 6 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. സംഘര്‍ഷത്തില്‍ ഡിഗ്രി ഫൈനല്‍ വിദ്യാര്‍ത്ഥിയായ ദേവചിത്തിനെ എബിവിപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ച സംഭവം പുറത്തുവന്നിരുന്നു. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. 15 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് പരാതി. വിദ്യാത്ഥിയെ മാരക ആയുധം കൊണ്ട് മര്‍ദിച്ച പാടുകളും ശരീരത്തിലുണ്ട്. അതേസമയം, എബിവിപിയുടെ പരിപാടിക്ക് പങ്കെടുക്കാത്തതാണ് മര്‍ദ്ദനത്തിന് കാരണമെന്ന് വിദ്യാര്‍ത്ഥി പറയുന്നു. നെയ്യാറ്റിന്‍കര സ്റ്റേഷനിലെ എഎസ്‌ഐ ഹരീഷിന്റെ മകനാണ് ദേവചിത്ത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.





Tags: