കയർ മേഖലയിലെ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു

ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന മന്ത്രി രാജീവിന്റെ ഉറപ്പിനെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചതെന്ന് സമരക്കാര്‍ അറിയിച്ചു.

Update: 2022-06-10 17:05 GMT

ആലപ്പുഴ: ജില്ലയിലെ കയർ വ്യവസായ മേഖലയിൽ മെയ് 25 മുതൽ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടന്ന മന്ത്രിതല ചർച്ചയിലാണ് തീരുമാനം.

ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന മന്ത്രി രാജീവിന്റെ ഉറപ്പിനെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചതെന്ന് സമരക്കാര്‍ അറിയിച്ചു. ചെറുകിട കയർ ഫാക്ടറി ഉടമ സംയുക്ത സമര സമിതിയാണ് പണിമുടക്ക് നടത്തിയത്.