കാപ്പി കര്‍ഷകര്‍ക്ക് സബ്‌സിഡിയുമായി കോഫി ബോര്‍ഡ്

പത്തു ഹെക്ടര്‍ വരെ കാപ്പി കൃഷി ഉള്ള കര്‍ഷകര്‍ക്കും കൂട്ടായ്മകള്‍ക്കും പാരിസ്ഥിതിക സാക്ഷ്യ പത്രം ലഭിക്കുന്നതിന് ആവശ്യമായ സാമ്പത്തിക ചിലവിന്റെ 50 ശതമാനം ആണ് സബ്‌സിഡി ആയി ലഭിക്കുക . ഇത് പരമാവധി 50000 രൂപ ആയി നിജപ്പെടുത്തിയിട്ടുണ്ട് .

Update: 2019-05-28 14:05 GMT
കല്‍പ്പറ്റ: സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പി തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫീ ബോര്‍ഡ് സബ്‌സിഡികള്‍ നല്‍കുന്നു. കിണര്‍, കുളം, സ്പ്രിങ്ക്‌ളര്‍, ഡ്രിപ്പ് തുടങ്ങിയ ജലസേചന പദ്ധതികള്‍ക്കും ഉല്‍പ്പാദനം മുരടിച്ച തോട്ടങ്ങളിലെ കാപ്പി ചെടികള്‍ വെട്ടി മാറ്റി ആവര്‍ത്തന കൃഷി ചെയ്യുന്നതിനും സബ്‌സിഡിയുണ്ട്.

കൂടാതെ ചെറുകിട കാപ്പി കര്‍ഷകര്‍ക്ക് കാപ്പി വിപണനം നടത്താനുള്ള സാമ്പത്തിക സഹായവും പാരിസ്ഥിതിക സാക്ഷ്യ പത്രം ലഭിക്കുന്നതിനുള്ള സഹായവും കിട്ടും.

സ്വയം സഹായ സംഘങ്ങള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കും കാപ്പി വിപണനം നടത്തുന്നതിനായി കാപ്പി പരിപ്പിനു കിലോഗ്രാമിന് നാലു രൂപ നിരക്കില്‍ ധന സഹായവും ഉണ്ട്. പത്തു ഹെക്ടര്‍ വരെ കാപ്പി കൃഷി ഉള്ള കര്‍ഷകര്‍ക്കും കൂട്ടായ്മകള്‍ക്കും പാരിസ്ഥിതിക സാക്ഷ്യ പത്രം ലഭിക്കുന്നതിന് ആവശ്യമായ സാമ്പത്തിക ചിലവിന്റെ 50 ശതമാനം ആണ് സബ്‌സിഡി ആയി ലഭിക്കുക . ഇത് പരമാവധി 50000 രൂപ ആയി നിജപ്പെടുത്തിയിട്ടുണ്ട് .




Tags: