ദേശീയപാതയ്ക്ക് കുറുകെ വൈദ്യുതി ലൈനിന് മുകളില്‍ തെങ്ങ് വീണത് പരിഭ്രാന്തി പരത്തി
കൊയിലാണ്ടി: മൂടാടി പഞ്ചായത്തിന് സമീപം ദേശീയപാതയ്ക്ക് കുറുകെ വൈദ്യുതി ലൈനിനു മുകളില്‍ തെങ്ങ് മുറിഞ്ഞുവീണത് പരിഭ്രാന്തി പരത്തി. ദേശീയപാതയിലേക്ക് വീഴാതെ തെങ്ങ് വൈദ്യുതി ലൈനില്‍ തട്ടിനില്‍ക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി 9.45നാണ് സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരും കൊയിലാണ്ടി പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. അപകടഭീഷണിയായിരുന്ന തെങ്ങ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മുറിച്ചുമാറ്റി.