സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച സിപിഎം നേതാവിനെതിരേ പരാതി നല്‍കി; കണ്ണൂരില്‍ കൃഷിയിടം നശിപ്പിച്ച് പ്രതികാരം

സിപിഎം ആലപ്പടമ്പ് ലോക്കൽ കമ്മറ്റി അംഗം കെ എം ബാലകേശവന്‍റെ കൃഷിയാണ് നശിപ്പിച്ചത്.

Update: 2022-06-11 19:12 GMT

കണ്ണൂർ: സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച സിപിഎം നേതാവിനെതിരേ പരാതി നൽകിയതിന് കണ്ണൂർ ജില്ലയിലെ പെരിങ്ങോമിൽ സിപിഎം നടപടിയെടുത്തയാളുടെ കൃഷിയിടത്തിലെ തെങ്ങിൻ തൈകളും പച്ചക്കറികളും വെട്ടി നശിപ്പിച്ച നിലയിൽ. സിപിഎം ആലപ്പടമ്പ് ലോക്കൽ കമ്മറ്റി അംഗം കെ എം ബാലകേശവന്‍റെ കൃഷിയാണ് നശിപ്പിച്ചത്. ബാലകേശവനെ കഴിഞ്ഞ ദിവസം ആലപ്പടമ്പ് ലോക്കൽ കമ്മറ്റിയിൽ ശാസിച്ചിരുന്നു.

സ്വഭാവദൂഷ്യത്തിന് പാർട്ടി നടപടി എടുത്ത പഞ്ചായത്ത് പ്രസിഡന്റ് എംവി സുനിൽകുമാറിനെതിരെ പരാതിപ്പെട്ടു എന്നതിന്റെ പേരിലാണ് ബാലകേശനെതിരെ പാർട്ടി നടപടിയെടുത്തത്. വ്യാഴാഴ്ച രാത്രിയാണ് കൃഷി നശിപ്പിച്ചത് പെരിങ്ങോം പോലിസ് അന്വേഷണം തുടങ്ങി.