പ്ലാച്ചിമടയില്‍ പുതിയ സംരംഭം തുടങ്ങാനൊരുങ്ങി കൊക്കക്കോള കമ്പനി

പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിന്ന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പെരുമാട്ടി പഞ്ചായത്തില്‍ കമ്പനി അപേക്ഷ നല്‍കി

Update: 2019-02-01 04:13 GMT

പാലക്കാട്: പ്ലാച്ചിമടയില്‍ പുതിയ സംരംഭം തുടങ്ങാന്‍ കൊക്കക്കോള കമ്പനി. പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിന്ന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പെരുമാട്ടി പഞ്ചായത്തില്‍ കമ്പനി അപേക്ഷ നല്‍കി. 14 വര്‍ഷത്തിനു ശേഷം പ്രദേശത്ത് പുതിയ സംരംഭം ആരംഭിക്കാനുള്ള നീക്കത്തിലാണ് കമ്പനി. 34 ഏക്കര്‍ വരുന്ന ഫാക്ടറി പരിസരത്താണ് പ്രവര്‍ത്തനം ലക്ഷ്യമിടുന്നത്. പദ്ധതിയുടെ അംഗീകാരത്തിനായി രൂപരേഖ പെരുമാട്ടി പഞ്ചായത്തിന് സമര്‍പ്പിച്ചു. വിശദമായ പരിശോധനകള്‍ക്ക് ശേഷമേ അനുമതി നല്‍കാവൂ എന്നാണ് പ്രദേശവാസികളുടെ നിലപാട്. ജലചൂഷണം ഉണ്ടാവില്ല എന്ന് ഉറപ്പ് നല്‍കാന്‍ പഞ്ചായത്ത് ആവശ്യപ്പെട്ടു. ജലചൂഷണത്തിന്റെ പേരില്‍ ശക്തമായ സമരങ്ങളെ തുടര്‍ന്നാണ് പ്ലാച്ചിമടയിലെ കൊക്കകോള കമ്പനി പൂട്ടിയത്.

Tags: