രാജു നാരായണസ്വാമിക്ക് നിര്‍ബന്ധിത വിരമിക്കല്‍ വേണ്ടെന്ന് മുഖ്യമന്ത്രി

നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നു മാറ്റിയതിനെതിരെ സ്വാമി കോടതിയെ സമീപിച്ചിരിക്കുകയാണ്.

Update: 2019-10-14 06:51 GMT

തിരുവനന്തപുരം: മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ രാജു നാരായണസ്വാമിക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കണമെന്ന ചീഫ് സെക്രട്ടറിതല സമിതി ശുപാര്‍ശ നടപ്പാക്കേണ്ടെന്നു മുഖ്യമന്ത്രി. ഇക്കാര്യം രേഖപ്പെടുത്തി ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി.

സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്തവും അച്ചടക്കവും പാലിക്കാത്ത നാരായണ സ്വാമിക്കു നിർബന്ധിത വിരമിക്കൽ നൽകണമെന്നു സമിതി കഴിഞ്ഞ ജൂണിലാണു ശുപാർശ നൽകിയത്. എന്നാൽ, ശുപാർശയിൽ മുഖ്യമന്ത്രി വിശദീകരണം തേടി. സമിതി നൽകിയ വിശദീകരണം ഉൾപ്പെടെ പരിശോധിച്ച ശേഷമാണു കടുത്ത ശിക്ഷ ഒഴിവാക്കിയത്. 

ഇതോടെ രാജു നാരായണ സ്വാമിക്ക് കേരള കേഡറില്‍ തുടരാനാകും. നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നു മാറ്റിയതിനെതിരെ സ്വാമി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതില്‍ തീര്‍പ്പായാല്‍ രാജു നാരായണസ്വാമിക്ക് കേരള കേഡറില്‍ മടങ്ങിയെത്താം.

Tags:    

Similar News