വിവരാവകാശ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് മറുപടിയില്ല

കൊച്ചിയിലെ വിവരാവകാശ പ്രവര്‍ത്തകനായ കെ ഗോവിന്ദന്‍ നമ്പൂതിരിയുടെ അപേക്ഷയിലാണു മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്തരത്തില്‍ മുഖം തിരിച്ചത്. 26 ചോദ്യങ്ങളില്‍ ഒന്നിനു മാത്രമാണു പകുതി മറുപടിയെങ്കിലും നല്‍കിയത്.

Update: 2019-10-13 12:07 GMT

തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങള്‍ ചോദിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഉത്തരങ്ങള്‍ ലഭിക്കുന്നില്ല. ഉത്തരമില്ലെന്നു മാത്രമല്ല, മറ്റു വകുപ്പുകളില്‍ പോയി ചോദിക്കണമെന്നുമാണ് മറുപടി. കൊച്ചിയിലെ വിവരാവകാശ പ്രവര്‍ത്തകനായ കെ ഗോവിന്ദന്‍ നമ്പൂതിരിയുടെ അപേക്ഷയിലാണു മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്തരത്തില്‍ മുഖം തിരിച്ചത്.

26 ചോദ്യങ്ങളില്‍ ഒന്നിനു മാത്രമാണു പകുതി മറുപടിയെങ്കിലും നല്‍കിയത്. ഉത്തരം നല്‍കാത്ത നടപടിക്കെതിരെ അപേക്ഷകന്‍ അപ്പീല്‍ അധികാരിക്കു പരാതി നല്‍കിയിട്ടുണ്ട്. വിവരാവകാശ നിയമ പ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചോദ്യങ്ങള്‍ ചോദിച്ചാല്‍ അവിടെ ഇല്ലെങ്കില്‍ അതു ലഭിക്കുന്ന ഓഫീസിനു ചോദ്യം കൈമാറി അക്കാര്യം അപേക്ഷകനെ അറിയിക്കണം. അതു ചെയ്തില്ലെന്നു മാത്രമല്ല ഉത്തരം വേണമെങ്കില്‍ അതു കിട്ടുന്ന ഓഫീസില്‍ വേറെ അപേക്ഷ നല്‍കണമെന്നാണ് മറുപടി.

Tags:    

Similar News