സിദ്ദിഖ് കാപ്പന്റെ ജീവൻ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെടണം: കാന്തപുരം

സിദ്ധീഖ് കാപ്പന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ പ്രവർത്തകർ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലും കാന്തപുരം ഒപ്പു വച്ചു.

Update: 2021-04-25 12:18 GMT

കോഴിക്കോട്: യുപിയില്‍ ഭരണകൂട ഭീകരതക്കിരയാവുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പന്‍റെ ജീവന്‍ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്ന് സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ ആവശ്യപ്പെട്ടു.

നീതിക്കായുള്ള പോരാട്ടങ്ങള്‍ക്ക് അദ്ദേഹം പിന്തുണ അറിയിച്ചു. സിദ്ധീഖ് കാപ്പന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ പ്രവർത്തകർ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലും കാന്തപുരം ഒപ്പു വച്ചു.