'ജനവികാരത്തെ അട്ടിമറിക്കാന്‍ സുകുമാരന്‍നായരുടെ പ്രസ്താവനകൊണ്ട് കഴിയുമായിരുന്നില്ല'-മുഖ്യമന്ത്രി

Update: 2021-05-03 14:15 GMT

തിരുവനന്തപുരം: വോട്ടെടുപ്പ് ദിവസം രാവിലെ വിരലുയര്‍ത്തി എല്‍ഡിഎഫിനെതിരേ വോട്ടു ചെയ്യണമെന്ന സന്ദേശമാണ് സുകുമാരന്‍ നായര്‍ നല്‍കിയതെങ്കിലും ജനം അത് തള്ളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'നന്നേ കാലത്തെ വോട്ട് ചെയ്ത് എല്‍ഡിഎഫിന്റെ തുടര്‍ ഭരണം പാടില്ല എന്ന് വിരലുയര്‍ത്തി പറയുമ്പോള്‍ നിങ്ങളുടെ വോട്ട് എല്‍ഡിഎഫിന് എതിരാണ് എന്ന സന്ദേശമാണ് സുകുമാരന്‍ നായര്‍ നല്‍കിയത്. എന്നാല്‍ ജനങ്ങള്‍ അവരുടെ ജീവിതാനുഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് വോട്ട് ചെയ്തത്. അതാണ് കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളിലും കാണാന്‍ കഴിഞ്ഞത്. കേരളത്തില്‍ എല്ലായിടത്തും ഒരേ പോലെ എല്‍ഡിഎഫിനെ അനുകൂലിക്കുന്ന വികാരമാണ് ദൃശ്യമായത്. അതിനെ അട്ടിമറിക്കാന്‍ അത്തരം പരാമര്‍ശം കൊണ്ട് മാത്രം കഴിയുമായിരുന്നില്ല'-മുഖ്യമന്ത്രി പറഞ്ഞു.

കെയുഡബ്ലിയുജെ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

Tags: