ദുരിതാശ്വാസ നിധി: വ്യാജ ഐഡി നിര്‍മിച്ച് തട്ടിപ്പ് നടത്തിയ മഹാരാഷ്ട്ര സ്വദേശി പിടിയില്‍

പണം നിക്ഷേപിക്കാന്‍ സോഷ്യല്‍മീഡിയ വഴി പ്രചാരണം നടത്തി ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കിയ ഇയാളെ തിരുവനന്തപുരം സൈബര്‍ ക്രൈം പോലിസ് സ്‌റ്റേഷന്‍ അന്വേഷണ സംഘം മുംബൈയിലെത്തിയാണ് അറസ്റ്റ് ചെയ്തത്.

Update: 2019-09-05 11:39 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കേണ്ട സര്‍ക്കാരിന്റെ ഔദ്യോഗിക യുപിഐ ഐഡിയായ keralacmdrf@sbiക്ക് സമാനമായ വ്യാജ യുപിഐ ഐഡി നിര്‍മിച്ച് തട്ടിപ്പ് നടത്തിയ മഹാരാഷ്ട്ര സ്വദേശി പിടിയില്‍. സബാജിത് രഘുനാഥ് യാദവാ(24)ണ് പിടിയിലായത്. kerelacmdrf@sbi എന്ന വ്യാജ ഐഡിയാണ് ഇയാള്‍ ഉണ്ടാക്കിയത്. പണം നിക്ഷേപിക്കാന്‍ സോഷ്യല്‍മീഡിയ വഴി പ്രചാരണം നടത്തി ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കിയ ഇയാളെ തിരുവനന്തപുരം സൈബര്‍ ക്രൈം പോലിസ് സ്‌റ്റേഷന്‍ അന്വേഷണ സംഘം മുംബൈയിലെത്തിയാണ് അറസ്റ്റ് ചെയ്തത്.

തട്ടിപ്പിന് ഉപയോഗിച്ച ബാങ്കിന്റെ വിവരങ്ങള്‍ കണ്ടുപിടിച്ചാണ് പ്രതിയുടെ മേല്‍വിലാസം കണ്ടെത്തിയത്. ഇയാളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് മുംബൈയില്‍ ഉണ്ടെന്ന് കണ്ടെത്തിയത്. അറസ്റ്റ് ചെയ്ത ഇയാളെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.  

Tags:    

Similar News