കൊവിഡിനെ കേരളം നേരിട്ട രീതി വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തി: മുഖ്യമന്ത്രി

കൊവിഡ് 19നെ ഫലപ്രദമായി നേരിട്ടതിൽ സർക്കാരിന് സത്‌പേര് കിട്ടാൻ പാടില്ലെന്ന് കരുതുന്നവരാണ് ഏതെല്ലാം തരത്തിൽ അപകീർത്തിപ്പെടുത്താൻ പറ്റുമെന്ന് ചിന്തിക്കുന്നത്. ഇത് ഓരോ ഘട്ടത്തിലും നടന്നിട്ടുണ്ട്.

Update: 2020-04-19 09:30 GMT

തിരുവനന്തപുരം: കൊവിഡ് 19 എന്ന മഹാമാരിയെ കേരളം നേരിടാൻ നടത്തിയ ശ്രമങ്ങളും ഇന്നത്തെ സ്ഥിതിയിലെ നേട്ടങ്ങളും പല വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര പരിപാടിയായ നാം മുന്നോട്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് കേരള മോഡലിന്റെ പ്രത്യേകതയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തിന്റെ ശ്രദ്ധ കേരളത്തിലേക്ക് വന്നത് സ്വാഗതാർഹമായ കാര്യമാണ്. വിവിധ ലോക ഏജൻസികൾ, വികസിത രാജ്യങ്ങൾ എന്നിവ കേരളത്തെക്കുറിച്ച് മനസിലാക്കിയെന്നതുകൊണ്ടുതന്നെ ഇത്തരമൊരു നാടിനെ സഹായിക്കണമെന്ന് ചിന്തിക്കാനിടയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് 19നെ ഫലപ്രദമായി നേരിട്ടതിൽ സർക്കാരിന് സത്‌പേര് കിട്ടാൻ പാടില്ലെന്ന് കരുതുന്നവരാണ് ഏതെല്ലാം തരത്തിൽ അപകീർത്തിപ്പെടുത്താൻ പറ്റുമെന്ന് ചിന്തിക്കുന്നത്. ഇത് ഓരോ ഘട്ടത്തിലും നടന്നിട്ടുണ്ട്. ഇപ്പോഴും മെല്ലെ തുടങ്ങി വരികയാണ്. ഇപ്പോൾ വിവാദങ്ങളുടെ പിറകെ പോകേണ്ട സമയമല്ല. അത് ജനങ്ങൾ കാണുകയും വിലയിരുത്തുകയും ചെയ്യും. അതിനെ അവഗണിച്ച് തള്ളാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

Tags:    

Similar News