ചില പോലിസുകാർ വീണ്ടുവിചാരമില്ലാതെ പെരുമാറുന്നു: മുഖ്യമന്ത്രി

ചില തെറ്റായ പ്രവണതകള്‍ അപൂര്‍വമായി ഉണ്ടാകുന്നുണ്ട്. വീണ്ടുവിചാരമില്ലാതെ പെരുമാറുന്ന ഒറ്റപ്പെട്ട ചില അനുഭവവും ഉണ്ടാകുന്നുണ്ട്. ഔചിത്യപൂര്‍ണമായ ഇടപെടലാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Update: 2020-04-08 14:45 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് പോലിസിന്‍റെ സേവനം ഫലപ്രദമായി നടക്കുന്നു എന്നാണ് ലോക്ക്ഡൗണ്‍ കാലത്തെ പൊതു വിലയിരുത്തലെന്ന് മുഖ്യമന്ത്രി. എന്നാല്‍, ചില തെറ്റായ പ്രവണതകള്‍ അപൂര്‍വമായി ഉണ്ടാകുന്നുണ്ട്. വീണ്ടുവിചാരമില്ലാതെ പെരുമാറുന്ന ഒറ്റപ്പെട്ട ചില അനുഭവവും ഉണ്ടാകുന്നുണ്ട്. ഔചിത്യപൂര്‍ണമായ ഇടപെടലാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

സര്‍ക്കാര്‍ ഓഫീസുകള്‍ അത്യാവശ്യ സേവനം എല്ലാ കാലത്തും നല്‍കേണ്ടവയാണ്. ജീവനക്കാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലായതുകൊണ്ട് പല ഓഫീസുകളും അടഞ്ഞുകിടക്കുന്നുണ്ട്. ആവശ്യാനുസരണം പ്രവര്‍ത്തനം ക്രമീകരിക്കണം. കാര്‍ഷികവൃത്തി ആരംഭിക്കേണ്ട സമയമായതിനാല്‍ കൃഷിഭവനുകളിലും സേവനം ലഭ്യമാക്കാനുള്ള ക്രമീകരണം വരുത്തണം.

മത്സ്യത്തിന്‍റെ കാര്യത്തില്‍ കൂടുതല്‍ പരാതികള്‍ വരുന്നുണ്ട്. പഴകിയതും അഴുകിയതുമായ മത്സ്യം വലിയതോതില്‍ പിടിച്ചിട്ടുണ്ട്. പരിശോധിച്ച് കേടായ മത്സ്യമാണ് എന്ന് ഉറപ്പാക്കിയശേഷമേ നശിപ്പിക്കാവൂ. തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

Tags: