ഇല്ലാത്ത കാന്‍സറിന് കീമോതെറാപ്പി: കുറ്റക്കാര്‍ക്കെതിരേ നടപടിയെന്ന് മുഖ്യമന്ത്രി

യുവതിയുടെ ചികിൽസാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയും പറഞ്ഞു. സര്‍ക്കാര്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് രജനി മുഖ്യമന്ത്രിയെ കണ്ടിരുന്നു. തുടര്‍ചികിത്സയും സര്‍ക്കാര്‍ ജോലിയും വേണമെന്നായിരുന്നു ആവശ്യം.

Update: 2019-06-13 05:15 GMT

തിരുവനന്തപുരം: കാന്‍സറില്ലാതെ കീമോതെറാപ്പിക്ക് വിധേയായ രജനിയ്ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത്മു ഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ക്കേതിരേ ശക്തമായ നടപടി ഉണ്ടാവുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അനാവശ്യ തിടുക്കം കാട്ടി. കലക്ടറോട് റിപ്പോര്‍ട്ട് തേടാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവതിയുടെ ചികിൽസാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയും പറഞ്ഞു. സര്‍ക്കാര്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് രജനി മുഖ്യമന്ത്രിയെ കണ്ടിരുന്നു. തുടര്‍ചികിത്സയും സര്‍ക്കാര്‍ ജോലിയും വേണമെന്നായിരുന്നു ആവശ്യം.

Tags:    

Similar News