പോലിസിലെ ആത്മഹത്യ: ഉന്നതതലയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി
അടുത്തിടെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ വിശദമായി പരിശോധിക്കും.
തിരുവനന്തപുരം: പോലിസ് ഉദ്യോഗസ്ഥരില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യ ഗൗരവത്തോടെ കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊല്ലത്ത് പോലിസ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അടുത്തിടെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ വിശദമായി പരിശോധിക്കും. ഇതിനായി ഉന്നതതലയോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയ സമയത്തും ശബരിമല പ്രക്ഷോഭ സമയത്തും പോലിസ് നടത്തിയ ഇടപെടലുകളെ മുഖ്യമന്ത്രി അഭിനന്ദിച്ചപ്പോൾ, കസ്റ്റഡി കൊലപാതകം അടക്കമുള്ള വിഷയങ്ങളിൽ അതിരൂക്ഷമായി വിമർശിച്ചു.