ശ്രീകൃഷ്ണ ജയന്തി ആശംസയുമായി മുഖ്യമന്ത്രി; സോഷ്യൽ മീഡിയയിൽ വിമർശനം

എന്ന് മുതലാണ് സിപിഎം ശ്രീകൃഷ്ണജയന്തിക്ക് ആശംസ അർപ്പിക്കാൻ തുടങ്ങിയതെന്ന ചോദ്യം പ്രതിപക്ഷത്ത് നിന്ന് ഉയർന്നു വന്നിട്ടുണ്ട്.

Update: 2020-09-10 11:30 GMT

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ദിനത്തിന് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പലവിധത്തിലുള്ള മാനങ്ങൾ ഉള്ളതാണ് കൃഷ്ണസങ്കല്പം. ലീലാകൃഷ്ണൻ മുതൽ പോരാളിയായ കൃഷ്ണൻ വരെയുണ്ട്. തേരാളിയായ കൃഷ്ണൻ മുതൽ ദാർശനികനായ കൃഷ്ണൻ വരെയുണ്ട് ആ സങ്കല്പത്തിൽ. അത് ഭക്തിയെ മാത്രമല്ല സാഹിത്യത്തെ വരെ പ്രചോദിപ്പിച്ചിട്ടുണ്ട്. ശ്രീകൃഷ്ണ ജയന്തി ദിനം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദിനമായി ആഘോഷിക്കാൻ ഏവർക്കും കഴിയട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുടെ ആശംസയ്‌ക്കെതിരെ പാർട്ടി അണികളിൽ തന്നെ എതിർപ്പുയർന്നിട്ടുണ്ട്. മുഖ്യമന്ത്രി സന്ദേശം നൽകിയിട്ടില്ലെന്നും വ്യാജ പ്രചരണമെന്നുമാണ് സോഷ്യൽ മീഡിയകളിൽ സോഷ്യൽ മീഡിയകളിൽ ഇടത് അനുകൂലികൾ പറയുന്നത്. എന്ന് മുതലാണ് സിപിഎം ശ്രീകൃഷ്ണജയന്തിക്ക് ആശംസ അർപ്പിക്കാൻ തുടങ്ങിയതെന്ന ചോദ്യം പ്രതിപക്ഷത്ത് നിന്ന് ഉയർന്നു വന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പേജിലും ആശംസയ്‌ക്കെതിരെ വിമർശനങ്ങൾ നിരവധിയാണ്. ഇത്ര വൈകിയൊരു ആശംസയ്ക്ക് പിന്നിലെന്താണ് ലക്ഷ്യമെന്നാണ് പലരുടേയും ചോദ്യം. തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ മുതലെടുപ്പാണല്ലേയെന്ന പരിഹാസവുമുണ്ട്.


Tags:    

Similar News