അനില്‍ നെടുമങ്ങാടിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

Update: 2020-12-25 15:38 GMT

തിരുവനന്തപുരം: ചലച്ചിത്രനടന്‍ അനില്‍ നെടുമങ്ങാടിന്റെ ആകസ്മിക വേര്‍പാടില്‍ അതീവ ദു:ഖവും വേദനയും രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശ്രദ്ധേയമായ വേഷങ്ങളിലൂടെ സിനിമാലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹം.

അഭിനയ മികവിലൂടെ പ്രേക്ഷകരെ ആഴത്തില്‍ സ്പര്‍ശിച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കുവാന്‍ ചെറിയ കാലം കൊണ്ടുതന്നെ അദ്ദേഹത്തിന് സാധിച്ചു. അനിലിന്റെ അപ്രതീക്ഷിത വിയോഗം മലയാള ചലച്ചിത്രലോകത്തിന് തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ വ്യക്തമാക്കി.

Tags: