ശബരിമലയില്‍ ശുചീകരണത്തൊഴിലാളി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു
തമിഴ്നാട് സ്വദേശി ഗണേശനാണ് മരിച്ചത്.
ശബരിമല: സന്നിധാനത്തെ ശുചീകരണത്തൊഴിലാളി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. തമിഴ്നാട് സ്വദേശി ഗണേശനാണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇദ്ദേഹത്തെ പമ്പയിലെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.