മലപ്പുറം: എടവണ്ണ പത്തപ്പിരിയത്ത് ബയോഗ്യാസ് പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. ചുങ്കത്തറ സ്വദേശി ജോമോന്‍, ബിഹാര്‍ സ്വദേശി അജയ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് എടവണ്ണ പത്തപ്പിരിയത്ത് പെരുവില്‍ കുണ്ടിലായിരുന്നു സംഭവം.
അഞ്ചുപേരാണ് പ്ലാന്റ് വൃത്തിയാക്കാനുണ്ടായിരുന്നത്. ഇതില്‍ മൂന്നുപേരാണ് പ്ലാന്റിനുള്ളില്‍ ഇറങ്ങിയത്. വിഷവാതകം ശ്വസിച്ച രണ്ടുപേര്‍ പ്ലാന്റിനുള്ളില്‍വച്ചുതന്നെ മരിച്ചു. ഗുരുതരാവസ്ഥയിലായ ആളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റബര്‍ ഷീറ്റുകള്‍ ഉണക്കുന്ന സ്ഥാപനത്തിലെ ബയോഗ്യാസിലാണ് അപകടം സംഭവിച്ചത്.