നോക്കുകൂലി: ഏഴ് സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

നോക്കുകൂലിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപി ജില്ലാ പോലിസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.

Update: 2020-04-14 05:15 GMT

പത്തനംതിട്ട: തിരുവല്ല സപ്ലൈകോ ഡിപ്പോയില്‍ ലോഡ് ഇറക്കുന്നതിന് നോക്കുകൂലി ആവശ്യപ്പെട്ട ഏഴ് സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരെ പോലിസ് കേസെടുത്തു. സൗജന്യ കിറ്റിനൊപ്പം നല്‍കേണ്ട ഭക്ഷ്യഎണ്ണ ഇറക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.

അതേസമയം, നോക്കുകൂലിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപി ജില്ലാ പോലിസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തരം സംഭവങ്ങള്‍ ഒരിടത്തും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിരുവല്ലയിലും കോട്ടയത്തും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണിത്.

നോക്കുകൂലിയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം. ജാമ്യമില്ലാക്കുറ്റം ചുമത്താവുന്ന വകുപ്പുകളാണ് ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ളതെന്ന് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി.

Tags: