പൗരത്വഭേദഗതി നിയമം; ദേശീയ അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിച്ച് 'സുഡാനി' ടീം

സംവിധായകന്‍ സക്കരിയ മുഹമ്മദും സഹതിരക്കഥാകൃത്ത് മുഹസിന്‍ പരാരിയും നിമാതാക്കളായ സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരുമാണ് ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.

Update: 2019-12-15 12:05 GMT

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധവുമായി സിനിമാപ്രവര്‍ത്തകരും രംഗത്ത്. 'സുഡാനി ഫ്രം നൈജീരിയ' സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങ് ബഹിഷ്‌കരിച്ചാണ് പ്രതിഷേധം അറിയിക്കുന്നത്. സംവിധായകന്‍ സക്കരിയ മുഹമ്മദും സഹതിരക്കഥാകൃത്ത് മുഹസിന്‍ പരാരിയും നിമാതാക്കളായ സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരുമാണ് ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. ദേശവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കിയാണ് ഇവരുടെ പിന്‍മാറ്റം.

66ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച മലയാളചിത്രത്തിനുള്ള അവാര്‍ഡാണ് 'സുഡാനി ഫ്രം നൈജീരിയ'യ്ക്ക് ലഭിച്ചത്. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ദേശീയ പുരസ്‌കാരച്ചടങ്ങ് ബഹിഷ്‌കരിക്കുകയാണെന്ന് സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സക്കറിയ മുഹമ്മദ് പ്രതികരിച്ചു. പൗരത്വ ഭേദഗതിക്കെതിരേ ചലച്ചിത്രകാരന്‍ എന്ന നിലയ്ക്കും പൗരനെന്ന നിലയിലും പ്രതിഷേധിക്കാനുള്ള അവസരമായാണ് ഈ ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തെ കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News