പൗരത്വ ഭേദഗതി നിയമം: മുസ്‌ലിം ലീഗിന്റെ ഹരജിയില്‍ ചെന്നിത്തല കക്ഷിചേരും

മുഖ്യമന്ത്രിയുമായി സംസാരിച്ച് ഇക്കാര്യത്തില്‍ പൊതുസമീപനം സ്വീകരിക്കണമെന്നാവശ്യപ്പെടും.

Update: 2019-12-13 09:24 GMT

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ മുസ്‌ലിം ലീഗ് സുപ്രിംകോടതിയില്‍ നല്‍കിയ ഹരജിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കക്ഷിചേരും. പ്രതിപക്ഷ നേതാവ് എന്ന നിലയിലാണ് കക്ഷിചേരുന്നതെന്ന് ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നിയമത്തിനെതിരേ കേരളം ഒരുമിച്ചുനില്‍ക്കണം. മുഖ്യമന്ത്രിയുമായി സംസാരിച്ച് ഇക്കാര്യത്തില്‍ പൊതുസമീപനം സ്വീകരിക്കണമെന്നാവശ്യപ്പെടും.

മറ്റു രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച നടത്തും. ആര്‍എസ്എസ് അജണ്ടയെ പരാജയപ്പെടുത്താന്‍ സംസ്ഥാനം ഒന്നിച്ചുനില്‍ക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഇന്നലെയാണ് മുസ്‌ലിം ലീഗ് ഹരജി നല്‍കിയത്. ബില്‍ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്കെതിരാണെന്ന് ഹരജിയില്‍ പറയുന്നു. 

Tags:    

Similar News