പൗരത്വ ഭേദഗതി നിയമം: അമിത് ഷാ കേരളത്തിലേക്ക്

ദേശീയ തലത്തില്‍ നടക്കുന്ന പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനുവരി പതിനഞ്ചിനു ശേഷം അമിത് ഷാ കേരളത്തില്‍ എത്തുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Update: 2020-01-05 11:08 GMT

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനതിരെ പ്രതിഷേധം വ്യാപകമാവുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലേക്ക്. ദേശീയ തലത്തില്‍ നടക്കുന്ന പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനുവരി പതിനഞ്ചിനു ശേഷം അമിത് ഷാ കേരളത്തില്‍ എത്തുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മലബാര്‍ മേഖലയില്‍ ബിജെപി സംഘടിപ്പിക്കുന്ന റാലിയില്‍ അമിത് ഷാ സംസാരിക്കും. എവിടെ റാലി നടത്തണമെന്ന കാര്യത്തില്‍ ബിജെപിയില്‍ അന്തിമ തീരുമാനമായിട്ടില്ല. പരമാവധി ആളുകളെ റാലിക്കെത്തിച്ച് ശക്തി തെളിയിക്കാനാണ് ബിജെപി ശ്രമം.

ന്യൂനപക്ഷങ്ങളെ ഭയപ്പാടിലാക്കി കോണ്‍ഗ്രസും സിപിഎമ്മും രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നുവെന്നാണ് ബിജെപി പ്രധാനമായും ആരോപിക്കുന്നത്. ഇത് ജനങ്ങളില്‍ എത്തിക്കാനാണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇന്നലെ ചേര്‍ന്ന ബിജെപി ആര്‍എസ്എസ് നേതാക്കളുടെ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ ഇല്ലാത്തത് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായും യോഗത്തില്‍ ആര്‍എസ്എസ് അഭിപ്രായപ്പെട്ടു. ഇത് കേന്ദ്ര നേതൃത്വത്തേയും അറിയിച്ചിട്ടുണ്ട്.

Tags:    

Similar News