സംസ്ഥാനത്ത് സിമന്റ് വില കുത്തനെ ഉയരുന്നു

Update: 2019-02-02 05:26 GMT
കൊച്ചി: സംസ്ഥാനത്ത് സിമന്റ് വിലയില്‍ വന്‍ വര്‍ധന. ഇന്നലെ മുതല്‍ ചാക്കൊന്നിനു 380 രൂപയായാണ് സിമന്റ് വില വര്‍ദ്ധിച്ചത്. ഇനിയും വില വര്‍ധദ്ധന ഉണ്ടാവുമെന്നാണ് സൂചന. ജൂണില്‍ വീണ്ടും വില വര്‍ധിച്ചേക്കുമെന്ന സൂചനയും അധികൃതര്‍ നല്‍കുന്നുണ്ട്. ഒരോ മാസവും കേരളത്തിലെ മാര്‍ക്കറ്റില്‍ വില്‍ക്കപ്പെടുന്നത് 1.6 കോടി സിമന്റ് ചാക്കുകളാണ്. ഇതിലൂടെ പ്രതിമാസം 560 കോടിയിലേറെ രൂപയുടെ സിമന്റ് വ്യാപാരമാണ് നടക്കുന്നത്. വിലക്കയറ്റത്തിലൂടെ കോടിക്കണക്കിന് രൂപയുടെ കൊള്ളലാഭം സിമന്റ് കമ്പനികള്‍ സംസ്ഥാനത്ത് നിന്നും ഓരോ മാസവും നേടുന്നുണ്ടെന്നാണ് ആരോപണം. പുതിയ വില വര്‍ദ്ധനവില്‍ അയല്‍ സംസ്ഥാനത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ ഒരു ചാക്ക് സിമന്റിന് നൂറുരൂപയിലധികം വില കൂടും. അനിയന്ത്രിത വിലക്കയറ്റം സൃഷ്ടിച്ച് കമ്പനികള്‍ കൊള്ള ലാഭം നേടുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു

Tags:    

Similar News