പാലക്കാട് ആംബുലന്‍സില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

Update: 2025-06-21 11:36 GMT

പാലക്കാട് : മണ്ണാര്‍ക്കാട് ആംബുലന്‍സില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. കോട്ടോപ്പാടം അമ്പലപ്പാറ കരടിയോട് സ്വദേശി മണികണ്ഠന്റെ ഭാര്യ ബിന്ദുവാണ് ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത് . ഇന്നലെ രാത്രിയോടെയാണ് സംഭവം.

പ്രസവവേദന അനുഭവപ്പെട്ട ബിന്ദുവിനെ ആംബുലന്‍സില്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. മണ്ണാര്‍ക്കാട് ബസ്റ്റാന്റ് പരിസരത്തെത്തിയപ്പോള്‍ ബിന്ദു പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തുംമുന്‍പ് കുഞ്ഞ് മരിച്ചെന്ന് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

പ്രസവത്തിനായി അടുത്ത ദിവസമാണ് ബിന്ദുവിനോട് ആശുപത്രിയില്‍ അഡ്മിറ്റ് ആകാന്‍ ഡോക്ടേഴ്‌സ് ആവശ്യപ്പെട്ടിരുന്നത്. അമിത രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ബിന്ദു ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.ഇവരുടെ നാലാമത്തെ പ്രസവമാണിത്.