ഷാഫി പറമ്പിലിന് മര്‍ദ്ദനം: അഡീ.ചീഫ് സെക്രട്ടറി അന്വേഷിക്കും

ചോദ്യോത്തരവേള റദ്ദാക്കി അടിയന്തര പ്രമേയം പരിഗണിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആവശ്യം സ്പീക്കര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു.

Update: 2019-11-20 05:30 GMT

തിരുവനന്തപുരം: ഷാഫി പറമ്പിൽ എംഎൽഎയെ പോലിസ് മര്‍ദിച്ചത് സഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം. ഇതോടെ സംഭവം അഡീ. ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു. ചോദ്യോത്തരവേള റദ്ദാക്കി അടിയന്തര പ്രമേയം പരിഗണിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വി ടി ബല്‍റാം എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. ആവശ്യം സ്പീക്കര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു.

മര്‍ദന ചിത്രങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡുകളും ചിത്രങ്ങളുമായി പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ മുദ്രാവാക്യം വിളിച്ചു. ഷാഫിയുടെ ചോരപുരണ്ട വസ്ത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു അന്‍വര്‍ സാദത്ത് എംഎല്‍എയുടെ പ്രതിഷേധം. 

Tags:    

Similar News